ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം ‘ആദ്രിക’യുടെ ട്രെയിലര്‍ ഫെസ്റ്റിവല്‍ ഡി കാനില്‍ പ്രീമിയര്‍ ചെയ്യുന്നു. ചരിത്രം സൃഷ്ടിച്ച് ഒരു മലയാളം ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലിലെ ഇന്ത്യന്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണ്. ഗ്രാപ്പിങ്ങ് സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്.
ചലച്ചിത്ര ഇതിഹാസം സത്യജിത് റേയുടെ നാട്ടില്‍നിന്ന് ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രത്തിന് നേതൃത്വം നല്കുന്ന ആദ്യത്തെ ബംഗാളി സംവിധായകനായി അഭിജിത് ആദ്യ ഒരുങ്ങുന്നു. അതിന്റെ ട്രെയിലര്‍ അഭിമാനകരമായ മേളയില്‍ ലോഞ്ച് ചെയ്യാന്‍ തിരഞ്ഞെടുത്തു എന്നതാണ് ഈ നിമിഷത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ഒ.പി നയ്യാരുടെ ചെറുമകള്‍ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവന്‍ഷി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. അവരോടൊപ്പം, ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഡോണോവന്‍ ടി. വോഡ്ഹൗസും, അജുമല്‍ന ആസാദും ആഖ്യാനത്തിന് ആഴവും സമൃദ്ധിയും നല്കുന്നു. മാര്‍ഗരറ്റ് എസ്എ, ദി ഗാരേജ് ഹൗസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതും യുണിക്ക് ഫിലിംസും ധയുഎസ്പ റെയ്സാദ എന്റര്ടൈന്മെന്റും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് സാര്‍ത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്.
വസന്ത മുല്ലൈ, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാര്‍ തങ്കവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അശോകന് പി.കെ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും.
എഡിറ്റര്‍ : മെഹറലി പോയ്ലുങ്ങല്‍ ഇസ്മയില്‍, അസോസിയേറ്റ് ഡയറക്ടര്‍: കപില്‍ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുജീഷ് ശ്രീധര്‍, ജാന്‍വി ബിശ്വാസ്. ആര്‍ട്ട്: വേണു തോപ്പില്‍, മേക്കപ്പ്: സുധീര്‍ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണന്, കളറിസ്റ്റ്: രാജീവ് രാജകുമാരന്, സൗണ്ട് ഡിസൈന്‍: ദിവാകര്‍ ജോജോ, മാര്‍ക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments