സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന ‘പൊലീസ് ഡേ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ ഔദ്യോഗിക പേജിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ത്രില്ലറും വികാരഭരിതമായ രംഗങ്ങളും ഉൾക്കൊണ്ട ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അതിന് പിന്നാലെ നടക്കുന്ന അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ കഥ മുന്നോട്ട് പോകുന്നു. ടിനി ടോമാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ എന്ന അന്വേഷണ ഉദ്യോഗസ്ഥനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നന്ദു, ഷാജി മാറഞ്ചൽ, അൻസിബ ഹസ്സൻ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
രചന മനോജ് ഐ. ജി നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡിനു മോഹനാണ്. ഛായാഗ്രഹണം ഇന്ദ്രജിത്തും എഡിറ്റിംഗ് രാകേഷ് അശോകും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജു ചെമ്മണ്ണിലിന്റേതാണ്. ഷാമി മേക്കപ്പ്. കോസ്റ്റ്യൂം ഡിസൈൻ പ്രതാപാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കൊടപ്പനക്കുന്ന്.
സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.
Recent Comments