തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹപ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ എന്നിവയുടെ പ്രകാശനം പത്തനംതിട്ട ജില്ല കളക്ടര്‍ പ്രേംകൃഷ്ണനും പ്രശസ്ത സിനിമ സംവിധായകന് ബ്ലസ്സിയും ചേര്‍ന്ന് തിരുവല്ലയില്‍ നിര്‍വ്വഹിച്ചു.
അര്ദ്ധനാരീശ്വരസങ്കല്പം എല്ലാ മനുഷ്യശരീരത്തിലും അടങ്ങിയിരിക്കുന്നു. അതില്‍ പുരുഷന് സ്ത്രീയുടെ അംശമോ സ്ത്രീയ്ക്ക് പുരുഷന്റെ അംശമോ ഉള്ളതില്‍ ഏറ്റക്കുറച്ചില്‍ സംഭവിച്ചാല്‍ അത് മനുഷ്യന് അപ്രാപ്യവും പ്രകൃതിയുടെ നിയോഗവുമാണ്.
മോഹന്‍ അയിരൂര്‍, കെ.എം. വര്‍ഗീസ്, ലൂക്കോസ് കെ. ചാക്കോ, എ കെ ഉസ്മാന് എന്നിവര്‍ നിര്‍മ്മാതാക്കളായുള്ള മൈത്രി വിഷ്വല്‍സ്, ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ട്രാന്‍സ്ജന്റര്‍ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിന്റെ കഥ-തിരക്കഥ -സംവിധാനത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു.
സിനിമയിലെ അഭിനേതാക്കളായ സിദ്ധാര്‍ത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹന്‍ അയിരൂര്‍, പുത്തില്ലം ഭാസി, ഹരിലാല്‍ കോട്ടയം, കവിരാജ് തിരുവല്ല, സിനിമ സംവിധായകരായ കവിയൂര്‍ ശിവപ്രസാദ്, പത്മകുമാര്‍ എംബി, മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് ജയകുമാര്‍ ആര്, അഡ്വക്കേറ്റ് പ്രമോദ് ഇളമണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീനിവാസന് പുറയാറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സുമേഷ് അയിരൂര്‍ എന്ന ഗായകനെയും കാര്‍ത്തിക വിജയകുമാര്‍ എന്ന പ്രശസ്ത നാടക നടിയെയും മൈത്രി വിഷ്വല്‍സ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.
ചിത്രത്തിന്റെ പിആര്‍ഒ അജയ് തുണ്ടത്തില്‍…
Recent Comments