ക്യാരറ്റ് ജ്യൂസ് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. കൂടാതെ ക്യാരറ്റ് ജ്യൂസ് കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും നല്ലതാണ്.
ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇപ്രകാരമാണ്:
1. കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍
2. കരളിന്റെ ആരോഗ്യം
3. രോഗപ്രതിരോധ ശേഷി
4. വന്ധ്യതയെ ഇല്ലാതാക്കുന്നു
5. ക്യാന്‍സര്‍ പരിഹാരം
6. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
7. മസിലിന്റെ ആരോഗ്യത്തിന്
കാരറ്റ് ജ്യൂസ് മാത്രമല്ല കാരറ്റ് അതേപടി കഴിക്കുന്നതും നല്ലതാണ്. പല രോഗത്തേയും ഇല്ലാതാക്കുന്നതിന് കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.
Recent Comments