തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്.
ഹിന്ദു മക്കള്‍ കക്ഷി എഗ്മോറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തിന്റെ പേരില്‍ എഗ്മോര്‍ പോലീസ് നേരത്തേ കേസ് എടുത്തിരുന്നു. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയില്‍ 4 വകുപ്പുകളിലാണ് കേസെടുത്തത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയില്‍ കേസെടുത്തത്. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.
Recent Comments