കോഴിക്കോട് തിരുവമ്പാടി കാളിയാംപുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. ബസിൽ ഒട്ടേറെപേർ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ് . മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരം .
തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം നടന്നത് . തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഇന്ന് (ഒക്ടോബർ 8) ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ബസിനകത്ത് ചിലർ കുടുങ്ങിയിട്ടുണ്ട്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയിട്ടുണ്ട്.
Recent Comments