നിർത്തിയിട്ട കാരവാനിൽ നിന്ന് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.വടകരയിലാണ് സംഭവം . മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ കാരവാന്റെ സ്റ്റെപ്പിലും മറ്റൊരാൾ വാഹനത്തിനുള്ളിലുമാണ് മരിച്ചു കിടന്നത്.
പൊന്നാനിയിൽ കാരവാൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. കാരവാൻ എരമംഗലം സ്വദേശിയുടേതാണ്. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് സംഭവം വിവരം പൊലീസിൽ അറിയിച്ചത്.
തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണകാരണമെന്നാണ് സൂചന. സംഭവ സ്ഥലത്ത് വടകര പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരെല്ലാം ഇന്ന് (24 -12 -2024 ) വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. റൂറല്‍ എസ്.പി. പി. നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സ്ഥലത്തെത്തി. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്.
മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തിയിരുന്നു. ഈ സാധ്യതകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
Recent Comments