ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന രണ്ട് മലയാള ചിത്രങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ആദ്യ ചിത്രം ഡി.എന്‍.എ. ഐ.പി.എസ് ആണ് രണ്ടാമത്തെ ചിത്രം.
ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്. സുരേഷ് ബാബുവാണ്.
ഡി.എന്‍.എയുടെയും ഐപി.എസിന്റെയും ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടി നിര്‍വ്വഹിച്ചു. കൊച്ചി മഹാരാജാസ് കോളജില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ്.
ആദ്യ ചിത്രമായ ഡി.എന്‍.എയുടെ ചിത്രീകരണം ജനുവരി 26 ന് ആരംഭിക്കും. IF REVENGE IS AN ART YOUR KILLER IS AN ARTIST എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലറാണ് ഡി.എന്‍.എ.
ആക്ഷന്‍-ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ സമര്‍ത്ഥനായ ടി.എസ്. സുരേഷ് ബാബുവിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് ഈ ചിത്രം.അഷ്കര്‍ സൗദാനാണ് ഡി.എന്‍.എയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തില്‍ രാജ്, പത്മരാജ് രതീഷ്, സുധീര്‍, ഇടവേള ബാബു, അമീര്‍ നിയാസ്, പൊന്‍ വണ്ണന്, ലഷ്മി മേനോന്, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു.
ഏ.കെ. സന്തോഷാണ് ഡി.എന്‍.എയുടെ തിരക്കഥാകൃത്ത്.
ഛായാഗ്രഹണം രവിചന്ദ്രന്‍, എഡിറ്റിംഗ് ഡോണ്‍ മാക്സ്,
കലാസംവിധാനം ശ്യാം കാര്ത്തികേയന്. മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍ നാഗരാജ്, ആക്ഷന്‍ സെല്‍വ, പഴനി രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് അനീഷ് ജി. പെരുമ്പിലാവ്. പി.ആര്.ഒ. വാഴൂര്‍ ജോസ്.
കൊച്ചിയിലും ചെന്നൈയിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.
Recent Comments