സംവിധായകന് ഡോണ്‍ പാലത്തറയുടെ രണ്ട് സിനിമകളാണ് ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ ചിത്രങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. കാലിഡോസ്കോപ്പ്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ഇവ ക്രമാനുസൃതം പ്രദര്‍ശിപ്പിക്കപ്പെടുക. ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങള്‍ ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് വളരെ അപൂര്‍വ്വമാണ്.
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സ്പെയിനില്‍ നടന്ന ഇന്‍ഡീ ഇന്‍ഡ്യ ചലച്ചിത്രമേളകള്ക്കുശേഷം 1956 മധ്യതിരുവിതാംകൂര്‍ ഇന്‍ഡ്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഐഎഫ്എഫ്കെയുടെ വേദിയിലാണ്. എന്നാല്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനം ആവും ഫെബ്രുവരിയില്‍ നടക്കുന്ന ഫെസ്റ്റിവലിലേത്.
ഒരു കാറില്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ഡ്രാമയാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. റിമാ കല്ലിങ്കലും ജിതിന് പുത്തഞ്ചേരിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സജി ബാബു. ബീകേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ. ജോര്‍ജ്ജ് ആണു സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
1956 മധ്യതിരുവിതംകൂര്‍ ഭൂപരിഷ്കരിണത്തിനുമുന്പേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു പറ്റം കൃഷിക്കാര്‍ നടത്തുന്ന ഒരു വേട്ടയുടെ കഥയാണു പറയുന്നത്. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആര്‍ട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിലാഷ് കുമാറാണ്. ജെയ്ന്‍ ആന്‍ഡ്രൂസ്, ആസിഫ് യോഗി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ക്യമാറ അലക്സ് ജോസഫും അസോസിയേറ്റ് കാമറ ജയേഷ് മോഹനും കൈകാര്യം ചെയ്യുന്നു.
ഇരുസിനിമകളിലും പശ്ചാത്തലസംഗീതം ബേസില്‍ സി.ജെ, സൗണ്ട് മിക്സിങ്ങ് ഡാന്‍ ജോസ്, സൗണ്ട് എഡിറ്റിങ് അരുണ്‍ വര്‍മ്മ, ലിറിക്സ് ഷെറിന് കാതറിന്, കളറിങ്ങ് ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ് എന്നിവരാണ്. സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തില്‍ ലൈവ് റെക്കോര്‍ഡിങ്ങ് ചെയ്തിരിക്കുന്നത് ആദര്‍ശ് ജോസഫ് പാലമറ്റവും, 1956 മധ്യതിരുവിതംകൂറില്‍ സന്ദീപ് കുറിശേരി, ജിജി ജോസഫ് എന്നിവരും ആണ്.
Recent Comments