തീര്‍ത്തും വ്യത്യസ്തമായ സിനിമാപ്രഖ്യാപനവുമായാണ് ഇത്തവണ ബേസില്‍ ജോസഫ് എത്തിയിരിക്കുന്നത്. ഉടന്‍ വിവാഹിതരാകുന്നു എന്ന വിവാഹ പത്രപരസ്യം പങ്കുവച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. നിരഞ്ജന അനൂപ് ചന്ദ്രിക രവീന്ദ്രനായും അഭിറാം രാധാകൃഷ്ണന് ബിബീഷ് ബാലനുമായിട്ടാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വിവാഹ പത്രപരസ്യത്തിലെ കുറിപ്പ് ഇങ്ങനെ: ‘ചില പ്രത്യേക സാഹചര്യങ്ങളാല്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. തീരുമാനങ്ങള്‍ പെട്ടെന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ച് ചടങ്ങിലേയ്ക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’
ഇതിന് പുറമെ നവംബര്‍ 14 തിങ്കളാഴ്ച, രവീന്ദ്ര മന എയ്യനാട് രാവിലെ 10 മണിക്ക് എന്നും കുറിച്ചിട്ടുണ്ട്. അന്നേ ദിവസം സിനിമയെ സംബന്ധിച്ച അടുത്ത പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
Recent Comments