ഉദയാ സ്റ്റുഡിയോ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഭൂഗോളവും അതിനു മുകളില്‍ നില്ക്കുന്ന പൂവന്‍കോഴിയുമാണ്. ഉദയായുടെ ചിത്രങ്ങളെല്ലാം ആരംഭിക്കുന്നതുതന്നെ ആ പൂവന്‍കോഴിയുടെ കൂവല്‍ കേട്ടുകൊണ്ടായിരുന്നു. മലയാളത്തിലെ എണ്ണമറ്റ ചിത്രങ്ങളെ കൂവിയുണര്‍ത്തിയ ഭാഗ്യചിഹ്നംകൂടിയായിരുന്നു അത്.
1947 ലാണ് ഉദയാ സ്റ്റുഡിയോ സ്ഥാപിതമായത്. മദ്രാസ്സില്നിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ട ആദ്യത്തെ കാല്‍വെയ്പ്പ് എന്നുവേണമെങ്കില്‍ ഉദയാസ്റ്റുഡിയോയുടെ പിറവിയെ വാഴ്ത്താം.
എന്നാല്‍ എല്ലാവരും കരുതുന്നതുപോലെ ഉദയാസ്റ്റുഡിയോയുടെ സ്ഥാപകന്‍ കുഞ്ചാക്കോ അല്ല, ആലപ്പുഴക്കാരന് തന്നെയായ ആലപ്പി വിന്‍സെന്റ് ആണ്.
മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയ ശബ്ദത്തിന്റെ ഉടമയും ആലപ്പി വിന്സെന്റിന്റേതായിരുന്നു. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം നായകവേഷം ഇട്ടു.
അതിനുശേഷമാണ് അദ്ദേഹം ഉദയാസ്റ്റുഡിയോ സ്ഥാപിക്കുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഇ.എം.എസ് മന്ത്രിസഭയിലെ ആദ്യത്തെ തൊഴില്മന്ത്രിയുമായിരുന്ന ടി.വി. തോമസ്, ജോണ്‍ ഫിലിപ്പോസ്, ഹര്ഷന് പിള്ള, വെണ്ടൂര്‍ കൃഷ്ണപിള്ള, ചേപ്പാട് മാത്തുക്കുട്ടി എന്നിവരുടെ സഹകരണത്തോടെയാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. അവിടെ ആദ്യം ഷൂട്ട് ചെയ്ത ചിത്രമായിരുന്നു വെള്ളിനക്ഷത്രം. അതിലെ നായകനും ആലപ്പി വിന്‍സെന്റായിരുന്നു. അതിനുശേഷമാണ് കുഞ്ചാക്കോയ്ക്ക് വേണ്ടി ഉദയാ സ്റ്റുഡിയോയുമായുള്ള ബന്ധം ഉപേക്ഷിച്ച് അദ്ദേഹം അവിടുന്ന് പടിയിറങ്ങുന്നത്.
പിന്നീടുള്ള ഉദയായുടെ പടയോട്ടമെല്ലാം കുഞ്ചാക്കോയുടെ നേതൃത്വത്തിലായിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം ബോബന് കുഞ്ചാക്കോ അതിന്റെ ഭരണസാരഥ്യമേറ്റെങ്കിലും ഉദയായുടെ പ്രതാപം നാള്‍ക്കുനാള്‍ ക്ഷയിച്ചുവന്നതേയുള്ളൂ. അടുത്തിടെ ബോബന് കുഞ്ചോക്കോയുടെ മകന് കുഞ്ചാക്കോ ബോബന് ഉദയായുടെ ബാനറില്‍ അവരുടെ 87-ാമത്തെ നിര്മ്മാണചിത്രമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം നിര്‍മ്മിച്ച്, ആ പാരമ്പര്യത്തില്‍ കണ്ണി ചേര്‍ന്നു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments