റഷ്യന്‍ സമ്പദ്വ്യവസ്ഥയില് ‘വലിയ സ്വാധീനം’ ഉള്ള ഒരു ‘വലിയ രാജ്യം’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച് ഉക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ഇന്ത്യ റഷ്യയോടുള്ള മനോഭാവം മാറ്റിയാല്‍,യുദ്ധം അവസാനിക്കും. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്കുള്ള ഇന്ത്യയുടെ ‘റെക്കോര്‍ഡ് ബ്രേക്കിംഗ്’ ഇടപാടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സെലെന്‍സ്കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെലന്‍സ്കിയും തമ്മിലുള്ള ചര്‍ച്ചയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഊര്‍ജം വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയെ അംഗീകരിച്ചുകൊണ്ട് ഉക്രൈനോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത് ഊര്‍ജ വിപണിയുടെ സാഹചര്യവും വില ”ന്യായമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്ഥിരതയെക്കുറിച്ചുമാണ് .
റഷ്യ-ഉക്രൈന്‍യുദ്ധം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമു ള്ള ശ്രമങ്ങളില്‍ ‘സജീവമായ പങ്ക്’ വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയോട് പറഞ്ഞു.
”എനിക്ക് ഇതില്‍ വ്യക്തിപരമായി എന്തെങ്കിലും പങ്ക് വഹിക്കാന്‍ കഴിയുമെങ്കില്‍, ഞാന്‍ അത് ചെയ്യും,” ഉക്രെയ്ന് തലസ്ഥാനമായ കീവിലെ ഏഴ് മണിക്കൂര്‍ സന്ദര്‍ശനത്തിനിടെ മോദി പറഞ്ഞു.
Recent Comments