ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു അപ്രതീക്ഷിതമായ ട്വിസ്ററ്. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെ കോടതി സ്റ്റേ നല്കി. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അഞ്ചു വര്‍ഷത്തിനുശേഷം പുറത്ത് വിടുന്നതിനു സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. റിപ്പോര്‍ട്ട് വിടാന്‍ അല്പസമയം മാത്രം ബാക്കിനില്‍ക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നടകിയ ഹര്‍ജിയിലാണ് നടപടി
വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനത്തിനു കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്ജിക്കാരന് പറയുന്നു.
Recent Comments