മൊബൈല്‍, സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്ക് വില കുറയും. ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചു. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് തിരുവ കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും.
മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ 3 ഉല്പന്നങ്ങള്ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയ്ക്കും.ക്യാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ 3 മരുന്നുകളുടെ കസ്റ്റംസ് തിരുവ ഒഴിവാക്കി. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ എന്നിവയുടെ വില കുറയും. അമോണിയം നൈട്രേറ്റിന് വില കുറയും. 20 ധാതുക്കളുടെ കസ്റ്റംസ് തിരുവ കുറച്ചു. എക്സ്റേ ടൂബുകള്‍ക്കും മെഷീനുകള്‍ക്കും വില കൂടും.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന വിനിമയത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കും. നികുതിദായകരില്‍ മൂന്നില്‍ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.
Recent Comments