ശക്തമായ മഴയില്‍ കുന്ന് ഇടിഞ്ഞ വര്‍ക്കല ക്ലിഫില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദര്‍ശനം നടത്തി. ക്ലിഫ് സംരക്ഷിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജിയോളജി വകുപ്പ്, ജില്ലാ കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ 8 മണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍ ജെറോമിക് ജെറോം, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (കേരള ഘടകം) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. അമ്പിളി, ടൂറിസം വകുപ്പ്, വര്‍ക്കല താലൂക്ക്, നഗരസഭ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.
Recent Comments