ഉണ്ണിമുകുന്ദനെയും അപര്‍ണ്ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സെക്കന്റെ ഷെഡ്യൂള്‍ ചെറുതോണിയില്‍ തുടങ്ങി. അപര്‍ണ്ണയുടെ സോളോ പോര്‍ഷനുകളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. ഉണ്ണിമുകുന്ദന് 24 ന് ജോയിന്‍ ചെയ്യും. മാലാപാര്‍വ്വതി, ജൂഡ് അന്തോണി, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരനിരയിലുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ എറണാകുളത്ത് ആരംഭിച്ച ഷൂട്ടിംഗ് രണ്ട് ദിവസത്തിനുശേഷം ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരുന്നെങ്കിലും ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. അതാണിപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകന് സലിം അഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അരുണ്‍ബോസ് ആണ് സംവിധായകന്. ലൂക്കയ്ക്ക് ശേഷം അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ഇതിനും തിരക്കഥ എഴുതുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
Recent Comments