ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും ജോഡികളാക്കി അരുണ്‍ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു- മിണ്ടിയും പറഞ്ഞും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഉണ്ണിയും അപര്‍ണയുമാണ് പോസ്റ്ററിലും ഇടംപിടിച്ചിരിക്കുന്നത്.
‘ഇതൊരു പ്രണയകഥയാണ്. വിവാഹ ദമ്പതികളുടെ പ്രണയമാണ് ചിത്രം പറയുന്നത്. ഹൈറേഞ്ചാണ് സിനിമയുടെ പശ്ചാത്തലം. യാത്രയും സിനിമയുടെ ഭാഗമായി കടന്നുവരുന്നു. എല്ലാവര്ക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന കഥയും കഥാപാത്രവുമാണ്.’ സംവിധായകന് അരുണ്‍ബോസ് കാന്‍ ചാനലിനോട് പറഞ്ഞു.
ലൂക്കയ്ക്ക് ശേഷം അരുണ്‍ബോസ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
ആകസ്മികമാണെങ്കിലും ദേശീയ അവാര്‍ഡ് ജേതാക്കളുടെ സംഗമംകൂടി ആവുകയാണ് ഈ ചിത്രം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപര്‍ണ ബാലമുരളിയും മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അനീസ് നാടോടിയും ഈ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം നിര്‍മ്മിക്കുന്ന സലിം അഹമ്മദും ഛായാഗ്രഹണം ഒരുക്കുന്ന മധു അമ്പാട്ടും ദേശീയ പുരസ്കാര ജേതാക്കളാണ്. അടുത്തിടെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്റെ മികച്ച നടനുള്ള പ്രത്യേക ജ്യൂറി പുരസ്കാരം നേടിയതാകട്ടെ ഉണ്ണിമുകുന്ദനായിരുന്നു. ആ രീതിയിലും പുരസ്കാര ജേതാക്കളുടെ ഒത്തുചേരലാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ഗ്രേഡിംഗാണ് ഇപ്പോള്‍ നടക്കുന്നത്. സൂരജ് എസ്. കുറുപ്പ് ഒരുക്കുന്ന മൂന്ന് പാട്ടുകളും ചിത്രത്തിലുണ്ട്. രണ്ട് പാട്ടിന്റെ റിക്കോര്‍ഡിംഗ് കഴിഞ്ഞു. അതിലെ ആദ്യത്തെ ഗാനം പാടിയിരിക്കുന്നത് സൂരജും മൃദുലാവാര്യരും ചേര്‍ന്നാണ്. ഷഹബാസ് അമനാണ് രണ്ടാമത്തെ പാട്ട് പാടിയിരിക്കുന്നത്. സുജേഷ് ഹരിയാണ് ഗാനരചയിതാവ്.
Recent Comments