മാളികപ്പുറത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് പിന്നാലെ ഉണ്ണിമുകുന്ദന് നായകനാകുന്ന പുതിയ ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. ആദ്യഷെഡ്യൂള്‍ ഏഴ് ദിവസത്തോളം നീളും. സെക്കന്റ് ഷെഡ്യൂള്‍ ഗോവയിലാണ് ഷൂട്ട് ചെയ്യുന്നത്.
റിയാലിറ്റിയും ഫാന്റസിയും ഇഴുകിച്ചേരുന്ന ചിത്രമാണ് ഗന്ധര്‍വ്വ ജൂനിയര്‍. ചിത്രത്തിലെ ഗന്ധര്വ്വന് പ്രണയ നായകനല്ല, ഒരു സൂപ്പര്‍ ഹീറോയാണ്. ഫാമിലിയും കുട്ടികളും ഒരേപോലെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ഹീറോ. നാല്‍പ്പത് കോടിയുടെ ബജറ്റിലാണ് ഗന്ധര്‍വ്വ അണിഞ്ഞൊരുങ്ങുന്നത്.
വിഷ്ണു അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ചന്ദ്രു ശെല്‍വരാജാണ്. സംഗീതം ജേക്ക്സ് ബിജോയ്. അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റ്യനുമാണ് എഡിറ്റര്‍മാര്‍. മനോജ് പൂങ്കുന്നം പ്രൊഡക്ഷന്‍ കണ്ട്രോളറും സജീവ് ചന്ദിരൂര്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാണ്. വിപിന്‍ കുമാറാണ് പ്രൊമോഷന് കണ്‍സള്‍ട്ടന്റ്.
Recent Comments