ഗെറ്റ് സെറ്റ് ബേബി എന്ന പേരില്‍ താന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്. വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഫാമിലി ഡ്രാമയായാണ്. കിംഗ്സ്മെന്‍ പ്രൊഡക്ഷന്സിന്റെയും സ്കന്ദ സിനിമാസിന്റെയും ബാനറില്‍ സുനില്‍ ജലിനും സജീവ് സോമനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘കോമഡിയുടെയും ഡ്രാമയുടെയും ഒരു സമന്വയം ആയിരിക്കും ചിത്രം. ഉണ്ണി മുകുന്ദന് രസകരമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൊഹിനൂറിന് ശേഷം വിനയ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഗെറ്റ് സെറ്റ് ബേബിക്ക് ഉണ്ട്’ നിര്‍മ്മാതാവ് സജീവ് സോമന് കാന്‍ ചാനലിനോട് പറഞ്ഞു.
ഒരു മെയില്‍ ഗൈനക്കോളജിസ്റ്റിനെയാണ് ഉണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് വൈകുന്നേരം പുറത്ത് വിടും. മറ്റു താരനിരക്കാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരം മോഷന്‍ പോസ്റ്ററിലൂടെ പുറത്തുവിടും. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് വൈ.വി. രാജേഷാണ്. സാം സിഎസ് ആണ് സംഗീത സംവിധായകന്. അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Recent Comments