മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടുന്ന് ലഭിക്കുന്ന പുതിയ വാര്‍ത്ത അനുസരിച്ച് ഉണ്ണിമുകുന്ദനും ആ ചിത്രത്തിന്റെ ഭാഗമാകുന്നു. ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ വിവരം കാന്‍ ചാനലിനോട് സ്ഥിരീകരിച്ചത്.
ഇതിന്റെ ഷൂട്ടിംഗിനായ് ഉണ്ണി 25 ന് ഹൈദരാബാദിലേയ്ക്ക് പുറപ്പെടും. 27 നാണ് ഉണ്ണി കൂടി ഭാഗമാകുന്ന ചിത്രീകരണം ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
ബ്രോഡാഡിയുടെ ആദ്യ കാസ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ണിമുകുന്ദന് ഉണ്ടായിരുന്നില്ല. അതിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം വന്നപ്പോള്‍ പൃഥ്വിരാജ് തന്നെ ഉണ്ണിമുകുന്ദനെ നേരിട്ട് വിളിക്കുകയായിരുന്നു. തൊട്ടുമുമ്പ് പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്റെ ആദ്യ മലയാള സംവിധാന ചിത്രമായ ഭ്രമത്തിലും പൃഥ്വിയോടൊപ്പം ഉണ്ണിമുകുന്ദന് അഭിനയിച്ചിരുന്നു.
ഇതാദ്യമായിട്ടാണ് ഉണ്ണി മുകുന്ദന് മോഹന്‍ലാലിനോടൊപ്പം ഒരു മലയാള ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്. കൊറട്ടാല ശിവ സംവിധാനം ചെയ്ത ജനതാ ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതില്‍ ലാലിന്റെ മകന്റെ വേഷമായിരുന്നു ഉണ്ണിക്ക്.
ബ്രോഡാഡിക്ക് പിന്നാലെ ജീത്തുജോസഫ് ചിത്രമായ 12th Man ലേക്കും ഉണ്ണിമുകുന്ദന് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലും മോഹന്‍ലാലാണ് നായകന്. തുടര്‍ച്ചയായി രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമാകുകയാണ് ഉണ്ണിമുകുന്ദന്. നിലവില്‍ ആഗസ്റ്റ് 5 നാണ് 12th Man ന്റെ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതെങ്കിലും നീണ്ടേക്കാന്‍ ഇടയുണ്ട്.
Recent Comments