ഉണ്ണി മുകുന്ദന് നായകനാകുന്ന ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വീല്‍ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. ‘ഡ്രൈവ്, ത്രൈവ്, സര്‍വൈവ്’ എന്ന തലക്കെട്ടും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 2024 വേനലവധിക്കാലത്താണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേതെന്ന് ഉണ്ണി മുകുന്ദന് നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പലതരം അഭ്യൂഹങ്ങളും വിവാദങ്ങളും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അതിനെ എല്ലാം അസ്ഥാനത്താക്കുന്നതാണ് ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.
ആക്ഷന്‍ ഹീറോ റോളുകളിലൂടെയാണ് ഉണ്ണി മുകുന്ദനെ മലയാളി പരിചയപ്പെട്ടത്. സംഘട്ടന രംഗങ്ങള്‍ ഒന്നുമില്ലാത്ത ഒരു ഉണ്ണി മുകുന്ദന് സിനിമ ചിന്തിക്കാന്‍ കൂടി അന്ന് ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഉണ്ണി വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മേപ്പടിയാനിലൂടെയാണ് ആദ്യമായി മസിലളിയന് ഇമേജില്‍നിന്ന് ഉണ്ണി പുറത്ത് വന്നത്. ഇപ്പോള്‍ ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ ചെയറിലിരിക്കുന്ന ഉണ്ണിയെ കണ്ടതോടെ ആകാംഷയുടെ മുള്‍മുനയിലാണ് ആരാധകര്‍.
നവംബര്‍ 11-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു. ഒരു ത്രില്ലര്‍ ചിത്രമാണ്. ഉണ്ണി മുകുന്ദന് ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ചന്ദ്രു സെല്‍വരാജാണ്.
Recent Comments