ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ മാര്‍ക്കോ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പാണ്. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സാണ് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍. മാര്‍ക്കോയ്ക്ക് പിന്നാലെ മറ്റൊരു ചിത്രംകൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നവംബര്‍ 9 എന്നാണ് ചിത്രത്തിന്റെ പേര്. പ്രദീപ് എം. നായരാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത വിമാനത്തിന് ശേഷം പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാധ്യമ പ്രവര്‍ത്തകനാണ് പ്രദീപ് എം. നായര്‍. നവംബര്‍ 9 ന്റെ ഒരു മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. കേരള സര്‍ക്കാരിന്റെ ഫയലില്‍ തുടങ്ങി സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥശിശു, ബാബറി മസ്ജിദില്‍ അവസാനിക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍.
ഒരു പ്രോസിഡറല് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നവംബര്‍ 9. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഷെറീഫ് മുഹമ്മദ്, അബ്ദുല്‍ ഗദ്ദാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാര്‍ക്കോ പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 9 ന്റെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിക്കും.
Recent Comments