ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു. സംവിധായകന് വിനയ് ഗോവിന്ദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് സജീവ് സോമന് ആദ്യ ക്ലാപ്പടിച്ചു.
മേപ്പടിയാന്, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാകഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു.
സ്കന്ദ സിനിമാസ്, കിംഗ്സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്, സുനില്‍ ജെയിന്, പ്രക്ഷാലി ജെയിന്, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്നു. വൈവി രാജേഷ്, അനൂപ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
അലക്സ് ജെ. പുളിക്കല്‍ ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സംഗീതം സാം സി എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എബി ബെന്നി, രോഹിത് കിഷോര്‍, സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റര്ടൈയ്നര് ചിത്രത്തില്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിനേഴിന് എറണാകുളത്ത് ആരംഭിക്കും. പിആര്‍ഒ എഎസ് ദിനേശ്.
Recent Comments