ഉണ്ണിമുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു ശശിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു- മാളികപ്പുറം. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ എരുമേലി ശ്രീധര്മ്മശാസ്താക്ഷേത്രത്തില്വച്ച് നടന്നു. ശ്രീഅയ്യപ്പനായി ഉണ്ണിമുകുന്ദന് അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സത്യം അതല്ല. മാളികപ്പുറം പുര്‍ണ്ണമായും ഒരു ഫാമിലി ത്രില്ലറാണ്. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത് ദേവനന്ദയാണ്. ദേവനന്ദയെ കൂടാതെ ശ്രീപഥ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
പ്രശസ്ത സംവിധായകന് ശശിശങ്കറിന്റെ (കുഞ്ഞിക്കൂനന് ഫെയിം) മകനാണ് വിഷ്ണു ശശിശങ്കര്‍. വിഷ്ണു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്. ചിത്രത്തിന്റെ എഡിറ്റിംഗും വിഷ്ണുതന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിലാഷിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും.
മനോജ് കെ. ജയന്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, സമ്പത് റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കാവ്യഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയാ വേണുവും നീതാ പിന്റോയുമാണ് നിര്‍മ്മാതാക്കള്‍.
എരുമേലിക്ക് പുറമെ പമ്പയും മറ്റൊരു പ്രധാന ലൊക്കേഷനാണ്.
Recent Comments