മലയാള സിനിമയിലെ തികഞ്ഞ ബൈക്ക് പ്രേമികളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്. അദ്ദേഹം ആദ്യമായി സ്വന്തമാക്കിയ വാഹനം ബജാജ് പള്‍സറായിരുന്നു. ഉണ്ണിയുടെ വാഹനപ്രേമം മനസിലാക്കിയ ആരാധകര്‍ കഴിഞ്ഞ പിറന്നാളിന് കഫെ റേസര്‍ ശൈലിയില്‍ ബജാജ് പള്‍സര്‍ മോഡിഫൈ ചെയ്ത് നല്കുകയുണ്ടായി. ബജാജ് പള്‍സര്‍ കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്, കോണ്ടിനെന്റല് ജി ടി, ക്ലാസ്സിക് ഡെസേര്‍ട്ട് സ്ട്രോം, ജാവ പേരക്ക് തുടങ്ങിയ വാഹനങ്ങളും ഉണ്ണി സ്വന്തമാക്കിയിട്ടുണ്ട്. ആ വാഹനശേഖരത്തിലേക്കാണ് ഇപ്പോള്‍ ഡ്യൂക്കാറ്റി പനിഗാലെയും (Ducati Panigale V2) എത്തിയിരിക്കുന്നത്.
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യൂക്കാറ്റിയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് താരം പനിഗാലെ V2 സ്വന്തമാക്കിയത്. 2.8 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന വാഹനമാണിത്. ഇതിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 270 കിലോമീറ്റര്‍ ആണ്. 955 സിസി ട്വിന്‍ സിലിണ്ടര്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 155 BHP പവറും 104 NM ടോര്‍ക്കുമുണ്ട്.
ജോജു ജോര്‍ജ് കഴിഞ്ഞ ദിവസങ്ങളില്‍ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദനും സൂപ്പര്‍ ബൈക്കിന്റെ ഉടമയാകുന്നത്.
Recent Comments