ഉണ്ണിമുകുന്ദന് നായകനാകുന്ന മാര്‍ക്കോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ട് നൂറ് ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹനിഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്. ആക്ഷന്‍ സീക്വന്‍സുകളുടെ ചിത്രീകരണത്തിനുമാത്രം 60 ദിവസമാണ് വേണ്ടിവന്നത്. കലൈ കിങ്സണ്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.
കെ.ജി.എഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്റൂര് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദന് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, യുക്തി തരേജ, ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടന് ഷമ്മി തിലകന്റെ മകന് അഭിമന്യു തിലകന്, ഇഷാന് ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ് ഷെമീര്‍ മുഹമ്മദ്, കലാസംവിധാനം സുനില്‍ ദാസ്.
Recent Comments