മലയാളി പ്രേക്ഷകന്റെ മനസ്സില്‍ ഉണ്ണി മുകുന്ദന് എന്ന നടന് ആക്ഷന്‍ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവതലമുറക്കാരില്‍ മികച്ച ആക്ഷന്‍ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും സമര്‍ത്ഥനായ നടന് കൂടിയാണ് ഉണ്ണി മുകുന്ദന് ഇടക്കാലത്ത്, ഷഫീഖിന്റെ സന്തോഷം, മേപ്പടിയാന്, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീല്‍ ഗുഡ് സിനിമകളുടെ നായകനായി കുടുംബ സദസ്സുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനായി മാറി. എന്നാല്‍ ഉണ്ണി മുകുന്ദന് എന്ന നടനില്‍ നിന്ന് പ്രേക്ഷകര്‍ മികച്ച ആക്ഷന്‍ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നു. അതാണ് ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു കൊണ്ട് മലയാള സിനിമയില്‍ സജീവമാകുകയാണ് ലക്ഷ്യമെന്ന് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു.
സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷന്‍- വയലന്‍സ് ചിത്രമായിരിക്കും മാര്‍ക്കോ. വയലന്‍സ്, ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ ഏറ്റവും സമര്‍ത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തില്‍ എട്ട് ആക്ഷനുകളാണുള്ളത്. ‘ബോളിവുഡിലേയും കോളി വുഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സണ്‍, സ്റ്റണ്ട് സില്‍വ എന്നിവരാണ് ഇവരിലെ പ്രമുഖര്‍.
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ ജൂനിയര്‍’ ഈ കഥാപാത്രത്തെ കേന്ദ്രമാക്കുന്നതോടെ മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിന്‍ ഓഫ് സിനിമയായി ഈ ചിത്രം മാറും. മാര്‍ക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷന് രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാന്‍വാസിലൂടെ വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഒരു മാസ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.
നായിക ഉള്‍പ്പടെയുള്ള ചില പ്രധാന താരങ്ങള്‍ ബോളിവുഡ്ഡില്‍ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, ടര്‍ബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
രവി ബസ്രൂര്-സംഗീത സംവിധായകന്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര് ആണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്. മേക്കപ്പ് സുധി സുരേന്ദ്രന്. കോസ്റ്റ്യും ഡിസൈന്‍ ധന്യാ ബാലകൃഷ്ണന്. പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ബിനു മണമ്പൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്. പ്രൊമോഷന് കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍. മാര്‍ക്കറ്റിംഗ് 10. ജി. മീഡിയ. പി.ആര്.ഒ. വാഴൂര്‍ ജോസ്
മെയ് 3 ന് മൂന്നാറില്‍ ചിത്രീകരണം ആരംഭിക്കും. മൂന്നാറും ഫോര്‍ട്ട് കൊച്ചിയുമാണ് ലൊക്കേഷനുകള്‍.
Recent Comments