ഉണ്ണി മുകുന്ദന്, സൂരി, ശശികുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്റെ തിരക്കഥയില്‍ പുതിയ തമിഴ് ചിത്രം ഒരുങ്ങുന്നു. ദുരൈ സെന്തില്‍ കുമാറാണ് സംവിധായകന്. കാക്കി സട്ടൈ, കൊടി, എതിര് നീച്ചല്‍, പൊട്ടാസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ദുരൈ സെന്തില്‍ കുമാര്‍. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്. ലാര്‍ക്ക് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടൈറ്റില്‍ ആയിട്ടില്ല. എങ്കിലും ‘കരുടന്‍’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കുംഭകോണത്ത് ആരംഭിച്ചു. അറുപത് ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഗന്ധര്‍വ്വ ജൂനിയറിനുവേണ്ടി ഉണ്ണി മുകുന്ദന് നടത്തിയ മേക്കൊവറാണ് ദുരൈ സെന്തിലിനെ ഉണ്ണിയുടെ അടുക്കല്‍ എത്തിച്ചത്. നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡനാണ് ഉണ്ണിയുടെ ഏക തമിഴ് ചിത്രം.
വിടുതലൈ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സൂരിയും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Recent Comments