ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഉണ്ണിമുകുന്ദന് ചിത്രം മാര്‍ക്കോയുടെ മൂന്നാര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഷൂട്ടിംഗ് കൊച്ചിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.
ഇനി ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ചിത്രീകരണമുണ്ടാകും. കൊച്ചി ഷെഡ്യൂള്‍ കഴിഞ്ഞാല്‍ അടുത്ത ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത് ഗ്രീസിലാണ്.
പതിനഞ്ചു ദിവസം നീണ്ടുനിന്നതായിരുന്നു മൂന്നാറിലെ ചിത്രീകരണം. ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, യുക്തിതരേജ, ദിനേശ് പ്രഭാകര്‍, മാത്യു വര്‍ഗീസ്, അജിത് കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നടന് ഷമ്മി തിലകന്റെ മകന് അഭിമന്യു തിലകന്, ഇഷാന് ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിട്ടാണ് മാര്‍ക്കോ ഒരുങ്ങുന്നത്.
Recent Comments