മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിലവില്‍ ചിത്രത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്ക് ആദ്യ ടീസര്‍ പുറത്തിറങ്ങും.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനോജ് കെ. ജയന്, ബാല, ഷഹീന് സിദ്ധിക്ക്, കൃഷ്ണപ്രദാസ്, ശങ്കരന് പാവുമ്പ, മിഥുന് രമേശ്, അനീഷ് രവി, ആത്മീയ രാജന്, ദിവ്യ പിള്ള, സ്മിനു സിജോ, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബാല ആദ്യമായി ഡബ്ബ് ചെയ്തിരിക്കുന്ന മലയാളചിത്രംകൂടിയാണിത്.
ഷാന്‍ റഹ്മാന് ഈണം പകര്‍ന്ന 5 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതില്‍ ഒരു ഗാനം നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ഗാനം വരും ദിവസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രഞ്ജിന് രാജാണ് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍നിന്നുള്ള പ്രവാസിയായ ഷെഫീക്ക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഷെഫീക്കിനെ അവതരിപ്പിക്കുന്നത് ഉണ്ണിമുകുന്ദനാണ്.
Recent Comments