ഉണ്ണിരാജ ആദ്യമായി നായകനാകുന്ന ചിത്രമാണ് പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം. സിനിമയുടെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ പുഷ്പാംഗദനെ അവതരിപ്പിക്കുന്നത് ഉണ്ണിരാജയാണ്.
കഥ, സംവിധാനം സുരേന്ദ്രന് പയ്യാനക്കല്‍. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ പ്രശസ്ത ശില്പി ജോസ് കൂട്ടക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സി.എം. ജോസ്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, രമേഷ് കാപ്പാട്, മണവാളന് ശ്രീജിത്ത്, ജോസഫ് ധനൂപ്, ഗിനീഷ് ഗോവിന്ദ്, നിമിഷ ബിജോ, നിധിഷ, റീന പയ്യനാട്ട്, ബിന്ദു ബാല തീരുവള്ളൂര്‍, ബീന, അനഘ, അനു ബിജോയ്, കൃഷ്ണ ആര്.എസ്, വിലു ജനാര്ദ്ദനന്, ആര്‍ട്ടിസ്റ്റ് പദ്മിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രഹണം അഷ്റഫ് പാലാഴി, ഗാനരചന ഗിരീഷ് ആമ്പ്ര, രാജീവ് ചേമഞ്ചേരി. സംഗീതം-പശ്ചാത്തലസംഗീതം ശ്രീജിത്ത് റാം, ചമയം പ്രബീഷ് കോഴിക്കോട്, വസ്ത്രാലങ്കാരം രാജന് തടായില്‍, കല വിനയന് വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹാഷിം സക്കീര്‍ നീലാടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീജിത്ത് പനമരം, പ്രൊഡക്ഷന്‍ കണ്ട്രോളര് രൂപേഷ് വെങ്ങളം, പ്രൊഡക്ഷന്‍ മാനേജേഴ്സ് വിഷ്ണു ഒ.കെ, അമീര്‍ സുഹൈല്‍, സ്റ്റില്‍സ് കൃഷ്ണദാസ് വളയനാട്, ഡിസൈന്‍ ഷാജി പാലോളി, പിആര്‍ഒ താര കണ്ണോത്ത്.
Recent Comments