തീവ്രവാദ കേസുകളിലെ പ്രതികളെ അടക്കം പാർപ്പിച്ചിരിക്കുന്ന തൃശ്ശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാർക്ക് ബീഡി വില്പന നടത്തിയ ജയിൽ ജീവനക്കാരൻ പിടിയിൽ. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ഷംസുദ്ദീൻ കെപിയാണ് അറസ്റ്റിലായത്. ജയിലിലെ മെസിൽ അടക്കം ജോലി ചെയ്യുന്ന തടവുകാർക്ക് വിൽക്കാനായി എത്തിച്ചതായിരുന്നു ബീഡി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
200 രൂപയുടെ പാക്കറ്റ് ബീഡിക്ക് 4000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് തടവുകാർ ഉന്നത ഉദ്യോഗസ്ഥർക്ക് മൊഴിനൽകി. പുറത്ത് തടവുകാരുടെ ബന്ധുക്കളിൽ നിന്നായിരുന്നു പണം വാങ്ങിയിരുന്നത്.
ജീവനക്കാരുടെ വിശ്രമ മുറിയിൽ നടത്തിയ പരിശോധനയിലാണ് ബീഡി കണ്ടെത്തിയത്. ഷംസുദീന്റെ ബാഗിൽ രണ്ടു പാക്കറ്റ് ബീഡിയും അഞ്ചു പാക്കറ്റ് സോക്സിൽ പൊതിഞ്ഞ നിലയിലും അഞ്ചു പാക്കറ്റ് ബിഡി കിടക്കയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. സബ് ജയിലിൽ ജീവനക്കാരനായിരുന്ന സമയത്ത് അരിമറിച്ച് വിറ്റ കേസിലും ഷംസുദ്ദീൻ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനു ജയിലിൽ വിഐപി പരിഗണന നടത്തിയെന്ന് ആരോപണത്തിൽ ഒരു ഡിഐജിക്കെതിരെ അനേഷണം നടക്കുന്നുണ്ട്.
Recent Comments