നടി ഉര്‍വശി വീണ്ടും ഒരു ചിത്രം നിര്‍മ്മിക്കുകയാണ്. എല്‍ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഉര്‍വശി തന്നെയാണ് ടൈറ്റില്‍ റോളിലും എത്തുന്നത്. ഭര്‍ത്താവായ ശിവാസ് എന്നറിയപ്പെടുന്ന ശിവപ്രസാദാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
ഉര്‍വശിയോടൊപ്പം ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രന് ചുള്ളിക്കാട് ,കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന് സംഗീതം പകരുന്നു.അനില്‍ നായരാണ് ഛായാഗ്രഹണം. എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഫോസില്ഹോള്ഡിംഗ്സാണ് സഹനിര്‍മാണം.
ഉര്‍വര ഫിലിംസിന്റെ ബാനറില്‍ പിടക്കോഴി കൂവുന്ന നൂറ്റാണ്ടാണ് ഉര്‍വശി ആദ്യമായി നിര്‍മ്മിച്ച ചിത്രം. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിന്റെയും ഉത്സവമേളത്തിന്റെയും കഥ ഉര്വശിയുടെയായിരുന്നു. 2013ലായിരുന്നു ഉര്‍വശിയുടെയും ശിവപ്രസാദിന്റെയും വിവാഹം.
എഡിറ്റിംഗ് ഷൈജല്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയരക്ട്ടര്‍ റെജിവാന്‍ അബ്ദുല്‍ ബഷീര്‍ കലാസംവിധാനം രാജേഷ് മേനോന്, കോസ്റ്റ്യൂംസ് കുമാര്‍ എടപ്പാള്‍, മേക്കപ്പ് ഹസ്സന് വണ്ടൂര്‍,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശ്രീക്കുട്ടന് ധനേശന്‍, സ്റ്റില്‍സ് ന്ദു ഗോപാലകൃഷ്ണന്, പോസ്റ്റര്‍ ഡിസൈനിംഗ്
ജയറാം രാമചന്ദ്രന്, പിആര്‍ഒ എഎസ് ദിനേശ്.
Recent Comments