കാന്‍സര്‍ മുതല്‍ പശുക്കളില്‍ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം
പലതരം നിറഭേദങ്ങളിലുള്ള ചെമ്പരത്തി പൂക്കള്‍ നമുക്കു ചുറ്റിനും കാണാം. നാടന്‍ ഇനം ചെമ്പരത്തി പൂക്കള്‍ മുതല്‍ സങ്കരയിനം പൂക്കള്‍വരെ. നമ്മുടെ പൂന്തോട്ടങ്ങള്‍ക്കു മിഴിവേകുന്ന നിത്യപുഷ്പിണിയായ ഈ ചെടിയുടെ സവിശേഷഗുണങ്ങള്‍ പലരും അറിയാതെ പോകുന്നു. ചെമ്പരത്തിയുടെ ഗുണങ്ങള്‍ അറിയുന്നവരാകട്ടെ അവരുടെ തീന്മേശകളില് ചെമ്പരത്തിയെ ജ്യൂസ് ആയും തോരനായും ചായയായും പല രൂപത്തില്‍ നിറക്കുന്നു. സര്വ്വഔഷധിയായ ചെമ്പരത്തി കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ഒന്നാന്തരം തന്നെ.
കേശഭംഗിയേകാന് താളിയായി മാത്രമാണ് നമ്മളില്‍ പലരും ഈ പുഷ്പത്തെ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ അതിന്റെ ഇതളുകള്‍ വെറുതെ കഴിച്ചാല്‍ പോലും രക്തശുദ്ധിയും രക്തവര്ദ്ധനവും ഉണ്ടാകും. ചെമ്പരത്തിപ്പൂക്കള്‍ നിറയെ ഉള്ളിടത്ത് താമസിച്ചാല്‍ പല പാരമ്പര്യ രോഗങ്ങളും പിടികൂടില്ലെന്നതാണ് വാസ്തവം.
നൈട്രജന്‍, ഫോസ്ഫറസ്, അമിനോആസിഡ്, ജീവകം ബി, സി, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ വേരും ഇലയും അതിന്റെ പൂവിനെ പോലെ തന്നെ ഔഷധയോഗ്യമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ചെമ്പരത്തി അപചയ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ഉര്ജഉല്പാദനത്തില് മുഖ്യ പങ്കു വഹിക്കുകയും ചെയുന്നു. രക്തസമ്മര്‍ദം, പ്രമേഹം, ആര്ത്തവപ്രശ്ങ്ങള്, വിഷാദരോഗം, ത്വക്ക് രോഗങ്ങള്‍, മൂത്രാശയസംബന്ധ പ്രശ്നങ്ങള്‍ അങ്ങനെ എല്ലാ വിധത്തിലുള്ള രോഗങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ്.
- ചെമ്പരത്തിയിലെ പോളിഫിനോളുകള്‍ ത്വക്ക് കാന്‍സറിനെ പ്രതിരോധിക്കുകയും ത്വക്കുകോശങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുകയും ചെയുന്നു.
- ചെമ്പരത്തി പൂക്കള്‍ ഉണക്കി പൊടിച്ചു കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പു ഇല്ലാതാകാനും രോഗപ്രതിരോധശേഷി വര്‍ധിക്കാനും നല്ലതാണ്.
- അരച്ചുപുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
- ചര്‍മ്മത്തിന്റെ ചുളിവുകള്‍ ഇല്ലാതാക്കാനും ഇലാസ്തികത നിലനിര്‍ത്തുവാനും പൂക്കളുടെ ഉപയോഗം ഗുണപ്രദമാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ചെമ്പരത്തിപ്പൂവിന്റെ നീര് കൊണ്ടുള്ള കഷായം അത്യുത്തമം.
ചെമ്പരത്തി ചായ
അഞ്ചോ ആറോ പൂക്കളുടെ ഇതളുകള്‍ നൂറു മില്ലി വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കിട്ടുന്ന ദ്രാവകം അരിച്ചെടുത്തു കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ചൂട് കുറക്കാനും ജലസന്തുലിതാവസ്ഥ ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.
ഈ മിശ്രിതത്തിലേക്ക് തുല്യ അളവില്‍ പാല് ചേര്‍ത്തുണ്ടാക്കുന്ന ചെമ്പരത്തി ചായ വളരെ പ്രസിദ്ധമാണ്. മധുരം ചേര്‍ക്കാതെയുള്ള ഇതിന്റെ ഉപയോഗം മൂത്രസംബന്ധരോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇത് കുടിക്കുന്നത് വിഷാദരോഗംവരെ തടയുമെന്ന് ശാസ്ത്രീയമായികണ്ടെത്തിയിട്ടുണ്ട്.
ഇതുപോലെ നാലു ചെമ്പരത്തിപ്പൂക്കള്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ഇരുപതു മിനിറ്റ് തിളപ്പിച്ചെടുക്കുക. തണുപ്പ് മാറിയതിനു ശേഷം അരിച്ചെടുത്ത ദ്രാവകത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് അമിതവണ്ണം കുറക്കാന്‍ ഫലപ്രദമാണ്.
രോഗപ്രതിരോധശേഷിക്കായി ഒരത്ഭുത പാനീയം
ജീവിതചര്യയില്‍ ചെമ്പരത്തിചായ ഉള്‍ക്കൊള്ളിച്ചാല്‍ ശരീരത്തിനത് പുത്തനുന്മേഷം പകര്ന്നുനല്കും ജീവകം സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചുമക്കും ജലദോഷത്തിനും ഉത്തമമാണ്.
പശുക്കളില്‍ സര്‍വസാധാരണമായി കണ്ടു വരുന്ന അകിട് വീക്കത്തിന് ചെമ്പരത്തി ഒറ്റമൂലി ആണ്. തൈരില്‍ ചെമ്പരത്തിയുടെ ഇല അരച്ച് പശുക്കളുടെ അകിടില്‍ പുരട്ടിയാല്‍ അകിട് വീക്കം കുറയുകയും തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
വൈദ്യനാഥ് വൈദ്യാസ്, എറണാകുളം
Recent Comments