ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് കമ്പനിയായ വി-ഗാര്‍ഡ് ഏറ്റവും പുതിയ ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്സ് അവതരിപ്പിച്ചു. കുമരകത്ത് കേരളത്തിനു പുറമേയുള്ള ഡീലര്‍മാര്‍ക്കായി സംഘടിപ്പിച്ച എക്സലന്‍സ് അവാര്‍ഡസ് മീറ്റിലാണ് ഡിസൈനിനും പ്രവര്‍ത്തനക്ഷമതയ്ക്കും പ്രാധാന്യം നല്കി നിര്‍മ്മിച്ച ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ്സ് അവതരിപ്പിച്ചിരിക്കുന്നത്.വി-ഗാര്‍ഡിന്റെ ഉല്‍പ്പന്നശ്രേണിയില്‍ ഏറ്റവും പുതുതായി എത്തിയ ക്ലാസോ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് മികച്ച പ്രവര്‍ത്തനക്ഷമത, മനോഹാരിത എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ്. പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ നൂതന ഫീച്ചറുകള്‍. അതോടൊപ്പം ഇന്റീരിയര്‍ ആകര്‍ഷകമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ പുതിയ ഉല്‍പ്പന്നം എന്നും അദ്ദേഹം പറഞ്ഞു.
ഗാര്‍ഹികാവശ്യങ്ങള്‍ക്കും വാണിജ്യകെട്ടിടങ്ങളിലും ഉപയോഗിക്കാവുന്ന വിധത്തില്‍ എസ്പിഎന്‍ (സിംഗിള്‍ പോള്‍ നൂട്രല്‍), ടിപിഎന്‍ (ട്രിപ്പിള്‍ പോള്‍ നൂട്രല്‍) എന്നിങ്ങനെ രണ്ട് തരത്തിലാണ് ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍ ലഭിക്കുക. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതിന് വേണ്ടി സിമന്റ് പ്രൊട്ടക്ഷന്‍ മാസ്ക്, എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് സ്ലൈഡിംഗ് നോബ് എന്നിവ നല്‍കിയിട്ടുണ്ട്. ഇന്സ്റ്റലേഷന് സുഗമമാക്കുന്നതിന് യു ബോക്സിലെ ഡബിള്‍ ലൈന്‍ മാര്‍ക്ക് സഹായിക്കുന്നു. 82 എംഎം വരെ ആഴത്തില്‍, വിവിധ കെട്ടിടങ്ങളുടെ ഘടനയ്ക്കനുസരിച്ച് എളുപ്പത്തില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് ക്ലാസ്സോ പ്ലസ് ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ കേടുപാടുകളിലാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് ഡബിള്‍ പാക്കിംഗ് സംവിധാനവും വി-ഗാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Recent Comments