കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്. ഒരു കാലഘട്ടത്തിന്റെ വികാരവും. ദേശീയ അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസിലും ഒരു കഥാപാത്രമാവുകയാണ് വി. സാംബശിവന്. സാംബശിവന്റെ വേഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനും കാഥികനുമായ വസന്തകുമാര്‍ സാംബശിവനാണ്.
‘ഞാന്‍ സാംബശിവന് സാറിനെ നേരില്‍ കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. പിന്നീട് ഒരുപാട് വായിക്കാനും പഠിക്കാനും കഴിഞ്ഞു. സബാഷ് ചന്ദ്രബോസ് എന്ന എന്റെ സിനിമയുടെ ക്ലൈമാക്സില്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഒരു കലാപരിപാടിയുണ്ട്. അത് കഥാപ്രസംഗമായിരിക്കണമെന്ന് എന്റെ മനസ്സില്‍ ആദ്യമേ ഉണ്ടായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന ജോണി ആന്റണി ചേട്ടനും സാംബശിവന് സാറിന്റെ ഹാര്‍ഡ് കോര്‍ ഫാനാണെന്ന് എനിക്കറിയാം. അങ്ങനെയാണ് സാംബശിവന്റെ കഥാപ്രസംഗംതന്നെ രംഗത്തവതരിപ്പിക്കാന് ഞങ്ങള്‍ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ വേഷം ആര് കെട്ടുമെന്നായി പിന്നീടുള്ള ചിന്ത. ഒരുപാടുപേരെ സെലക്ട് ചെയ്തിരുന്നു. പക്ഷേ ആരും ആ വേഷത്തിന് ഇണങ്ങുന്നവരായിരുന്നില്ല. അപ്പോഴാണ് അദ്ദേഹത്തിന്റെ മകന് വസന്തകുമാര്‍ സാംബശിവനെക്കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹവും കാഥികനാണെന്ന് അറിയാം. ഒരിക്കല്‍ ഒരു ഉത്സവപ്പറമ്പില്‍ പോയി ഞാന്‍ അദ്ദേഹത്തിന്റെ പരിപാടി കണ്ടു. അതിന് ശേഷമാണ് അദ്ദേഹത്തോട് എന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്. അദ്ദേഹം എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. ഈ കൊറോണകാലത്തായിരുന്നു സബാഷ് ചന്ദ്രബോസിന്റെ ഷൂട്ടിംഗ്. അതും പാലക്കാട്ട്. കൊറോണയൊന്നും വകവയ്ക്കാതെ വസന്തകുമാര്‍ സാര്‍ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. അദ്ദേഹം മേക്കപ്പൊക്കെ കഴിഞ്ഞ് വരുമ്പോള്‍ തൊട്ടു മുന്നില്‍ സാംബശിവന്‍സാര്‍ നില്ക്കുന്നതുപോലെ തോന്നി. ഞങ്ങളെല്ലാം സന്തോഷത്തിലായി. ഒറ്റ ദിവസംകൊണ്ട് ഷൂട്ടിംഗും പൂര്‍ത്തിയാക്കി. ഇനി ഒരുപക്ഷേ ജീവിച്ചിരുന്ന മറ്റൊരു കലാകരനെയും ഇത്രയും യോജിച്ച രീതിയില്‍ സിനിമയില്‍ പുനരവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.’ വി.സി. അഭിലാഷ് കാന്‍ ചാനലിനോട് പറഞ്ഞു.
നാളെയാണ് സബാഷ് ചന്ദ്രബോസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രദര്‍ശനത്തിന് ഒരുങ്ങുന്നതു മുതല്‍ ഇറങ്ങിയ ചിത്രത്തിന്റെ ടീസറുകളും ചെറുവീഡിയോകളുമടക്കം ഇതിനോടകം ട്രെന്റിംഗായി കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സബാഷ് ചന്ദ്രബോസ് തീര്‍ത്തും നര്‍മ്മരസപ്രധാനമായ ക്ലീന്‍ എന്റര്‍ടെയിനറാണ്.
Recent Comments