ഉണ്ണിമുകുന്ദന് കരിയര്‍ ബ്രേക്ക് സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ‘മല്ലുസിംഗി’ലെ ടൈറ്റില്‍ ക്യാരക്ടര്‍ ഉണ്ണിമുകുന്ദനെ വിശ്വസിച്ച് ഏല്‍പ്പിക്കുകവഴി മലയാളസിനിമയ്ക്ക് ലഭിച്ചത് മറ്റൊരു താരത്തെ കൂടിയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകനും ഉണ്ണിമുകുന്ദനാണ്. പോക്കിരി രാജയും പുലിമുരുകനും മധുരരാജയുമടക്കം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്.
ഉണ്ണിമുകുന്ദന്-വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ബ്രൂസ്ലി എന്ന പേരില്‍ ഒരു ചിത്രം നേരത്തെ അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നു. ഉണ്ണിമുകുന്ദനാണ് ആ ചിത്രം നിര്മ്മിക്കാനിരുന്നതും. ബ്രൂസ്ലി തന്നെയാവും ആഗസ്റ്റ് 17 ന് അനൗണ്‍സ് ചെയ്യപ്പെടാന്‍ പോകുന്ന ചിത്രമെന്നും അറിയുന്നു. പക്ഷേ, നിര്‍മ്മാണരംഗത്തുനിന്നും ഉണ്ണി പിന്മാറിയിട്ടുണ്ട്. പകരം ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതും. പൂര്‍ണ്ണമായും ആക്ഷന്‍ ചിത്രമാണ്. ഇന്ത്യയിലെതന്നെ പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫറും സംഗീത സംവിധായകനുമാണ് ചിത്രത്തിന്റെ അണിയറയിലെന്നറിയുന്നു. ഇത് സംബന്ധിച്ച അനൗണ്‍സ്മെന്റും നാളെ നടക്കും. കോഴിക്കോട് ഗോകുലം ഗെല്ലേറിയ മാളില്‍വച്ചാണ് ചടങ്ങ് നടക്കുന്നത്. വൈകുന്നേരം 7 മണിക്കാണ് ഫംഗ്ഷന്. ഉണ്ണി മുകുന്ദനും വൈശാഖും ഉദയകൃഷണയും ഗോകുലം ഗോപാലനുമടക്കം നിരവധി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകും.
Recent Comments