മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബന് ജനുവരി 25 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസിന് അഞ്ച് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
വാലിബനോടുള്ള ആരാധകരുടെ ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ ശക്തമായി പ്രതിഫലിക്കുന്നുണ്ട്. ബുക്കിംഗ് ഓപ്പണായ ആദ്യ ദിനം തന്നെ ഒരു ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഒന്നര കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. വാലിബന് വമ്പന്‍ ഹിറ്റിലേയ്ക്ക് പോകുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ മാസ് എന്റര്‍ടെയിനര്‍ സിനിമയായ ഷോലെ പോലൊരു ഫീല്‍ തിയറ്ററില്‍ ലഭിക്കാവുന്ന ചിത്രമെന്ന സൂചനയാണ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്. മോഹന്‍ലാലിന് പുറമെ സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ദ്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
റിലീസിന് അഞ്ച് ദിവസം ശേഷിക്കെ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിംഗ് ആണിത്. ട്രെയിലര്‍ കൂടി എത്തുന്നതോടെ പ്രീ ബുക്കിംഗില്‍ ചിത്രം റെക്കോര്‍ഡുകള്‍ പലത് കുറിച്ചേക്കും. വമ്പന്‍ ഓപ്പണിംഗില്‍ കുറഞ്ഞതൊന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
മലൈക്കോട്ടൈ വാലിബന് ടീം കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖം
Recent Comments