ബിജോയ്യെ നായകനാക്കി ശ്രീഭാരതി തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ബിജോയ്യുടെ ആദ്യ മലയാളചിത്രമാണിത്. തമിഴില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച റീലില്‍ നായകവേഷം അവതരിപ്പിച്ചത് മലയാളികൂടിയായ ബിജോയ് കണ്ണൂരായിരുന്നു. ചിത്രം സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലെത്തുന്നു.
എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പില്‍ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റര്‍ ഫിന് ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ലസിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച ചിന്നുശ്രീ വല്‍സലനാണ് നായിക. കൊച്ചുപ്രേമന്, സാജന് സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍, എസ്ആര്‍ ശിവരുദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുരേഷ് സിഎന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം റിജു ആര് അമ്പാടി, എഡിറ്റിംഗ് ശ്യാം സാംബശിവന്, കഥ ബിജോയ് കണ്ണൂര്‍, സംഭാഷണം ദേവിക എല്‍എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സജി അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ നന്ദന്, പ്രൊഡക്ഷന്‍ മാനേജര്‍ എസ്ആര്‍ ശിവരുദ്രന്‍, ഗാനരചന ഹരികൃഷ്ണന് വണ്ടകത്തില്‍, സംഗീതം ജോജോ കെന്‍, ആലാപനം ഇക്ബാല്‍ കണ്ണൂര്‍, ഫിന് ബിജോയ്, ഫാത്തിമ, പ്രിയ ബൈജു. വിതരണം ശ്രീമുരുകാ മൂവി മേക്കേഴ്സ്, പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments