47-ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധികരിച്ചതിന് ശേഷം മാതൃഭൂമി ബുക്സ് പുസ്തകമാക്കുകയായിരുന്നു.
വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളതെന്നും ഇത്ര ബൃഹത്തായ ആത്മകഥ അപൂര്‍വമെന്നും ജൂറി വിലയിരുത്തി. വയലാര്‍ രാമവര്‍മ്മയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപ കല്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്കാരം.
ഗാനരചയിതാവ്, സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. 1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടി. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 2018 ല്‍ മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു.
Recent Comments