വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യ നായകനാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ദ്വിഭാഷാചിത്രമാണിത്. ഇതാദ്യമായിട്ടാണ് വെങ്കട് പ്രഭു ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. നാഗചൈതന്യയുടെ ആദ്യ തമിഴ്ചിത്രവും. ടൈറ്റില്‍ ആയിട്ടില്ല. ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ് ചിറ്റൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
നാഗചൈതന്യയുടെയും വെങ്കട് പ്രഭുവിന്റെയും ഒത്തുചേരലിനെക്കുറിച്ച് നേരത്തേയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് ഇപ്പോള്‍ മാത്രമാണ്. ചെന്നൈ 600028 എന്ന അരങ്ങേറ്റ ചിത്രത്തിലൂടെതന്നെ തമിഴകത്ത് നവസിനിമയുടെ ഭാവുകത്വം സൃഷ്ടിച്ച സംവിധായകരില്‍ ഒരാളാണ് വെങ്കട് പ്രഭു. ഒരേസമയം കലാമൂല്യവും ജനപ്രിയ സിനിമകളുടെയും വക്താവായി അദ്ദേഹം മാറി. മങ്കാത്തയില്നിന്ന് മാനാടിലേയ്ക്കും മന്മഥലീലയിലേയ്ക്കുമുള്ള വെങ്കടിന്റെ മുന്നേറ്റങ്ങള്‍ അതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളില്‍ ചിലതാണ്.
വെങ്കട് പ്രഭുവിനെപ്പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുന്നതിലൂടെ നാഗചൈതന്യയും തന്റെ കരിയറിലെ മറ്റൊരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നുവെന്നുവേണം പ്രതീക്ഷിക്കാന്‍. മജിലി, വെങ്കിമാമ, ലൗസ്റ്റോറി, ബംഗാരരാജു എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റ് സമ്മാനിച്ച നാഗചൈതന്യ തന്റെ പുതിയ ചിത്രമായ നന്ദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്. വെങ്കട് പ്രഭു ചിത്രം അതുകൊണ്ടുതന്നെ തന്റെ കരിയറിന് ഗുണം ചെയ്യുമെന്ന് നാഗചൈതന്യ കരുതുന്നു. നാഗചൈതന്യയുടെ 22-ാമത്തെ ചിത്രമാണ്. വെങ്കട് പ്രഭു സിനിമയിലെത്തിയിട്ട് 15 വര്‍ഷമാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് പിന്നിലുണ്ട്.
Recent Comments