വിജയ്യുടെ 68-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. ഇത് സംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അതിന് പിന്നാലെ വിജയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് വെങ്കട്ട് പ്രഭു സോഷ്യല്‍മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘വിജയ് അണ്ണന് ഞാന്‍ നല്കിയ വാക്ക് പാലിച്ചിരിക്കുന്നു. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി. എന്റെ വലിയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.’
വംസി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വെങ്കട്ട് പ്രഭു വിജയ്യുടെ അടുക്കല്‍ കഥ പറയാന്‍ പോകുന്നത്. കഥ വിജയ്ക്ക് ഇഷ്ടമായി. ചെയ്യാമെന്ന് ഉറപ്പും നല്കി. അതിനുശേഷം വിജയ്ക്കൊപ്പം നിന്ന് വെങ്കിട്ട് ഒരു സെല്‍ഫിയും എടുത്തു. ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പിന്നാലെ വിജയ് വെങ്കിട്ടിനോട് ഒരു സ്വകാര്യം പറഞ്ഞു. ‘ഈ ഫോട്ടോ നമ്മുടെ പ്രൊജക്ട് അനൗണ്‍സ് ചെയ്തതിന് ശേഷം മാത്രമേ പോസ്റ്റ് ചെയ്യാവൂ. അല്ലെങ്കില്‍ ഇത് സംബന്ധിച്ച് പല കഥകളും ഉണ്ടാകും. ഒരു സിനിമ കഴിഞ്ഞ് മാത്രം അടുത്തതിലേയ്ക്ക് പ്രവേശിക്കുന്നതാണ് എന്റെ രീതി. വംശി പൈഡിപ്പള്ളിക്ക് ശേഷം ലോകേഷിനൊപ്പവും ഒരു സിനിമ ചെയ്യുന്നുണ്ട്. അതിനുശേഷം നമ്മുടെ പ്രൊജക്ട് അനൗണ്‍സ് ചെയ്യാം.’
View this post on Instagram
‘അന്ന് ഞാന്‍ വിജയ് അണ്ണന് വാക്ക് കൊടുത്തതാണ്. അത് കഴിഞ്ഞിട്ടിപ്പോള്‍ പത്ത് മാസമാകുന്നു. ഞങ്ങളുടെ പ്രോജക്ടും അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നു. എനിക്ക് ഇനി ആ പടം പോസ്റ്റ് ചെയ്യാം. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി. എന്റെ വലിയ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.’ ഫോട്ടോയ്ക്ക് ചുവടെ വെങ്കട്ട് പ്രഭു കുറിച്ചു.
Recent Comments