കഴിഞ്ഞ ദിവസാണ് രജനികാന്ത് വിടുതലൈ കണ്ടത്. ടിഎസ്ആര്‍ റോയല്‍ സിനിമാസിലാണ് സൂപ്പര്‍ താരത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ ഷോ ഒരുക്കിയത്. സിനിമ കണ്ടശേഷം ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
‘വിടുതലൈയിലെ കഥയും കഥാപാത്രങ്ങളും എന്നെ ഭ്രമിപ്പിച്ചു. സൂരിയുടെ പ്രകടനം അതിഗംഭീരം. സംഗീതത്തിന്റെ രാജയാണ് ഇളയരാജയെന്ന് ഈ ചിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. തമിഴ് സിനിമയുടെ അഭിമാനമാണ് വെട്രിമാരന്. വിടുതലൈ രണ്ടാം ഭാഗത്തിനായി ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു.’ സോഷ്യല്‍ മീഡിയയില്‍ രജനികാന്ത് കുറിച്ചു.
ജയമോഹന് രചിച്ച ‘തുണൈവന്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ കേരളത്തില്‍ എച്ച്.ആര്. പിക്ചേഴ്സാണ് വിതരണം ചെയ്തത്. കേരളത്തില്‍മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. രണ്ടാം വാരത്തിലും ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്.
വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ‘വിടുതലൈ’ രണ്ട് ഭാഗങ്ങളായാണ് റിലീസാകുന്നത്. വിടുതലൈയുടെ രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. അസുരന് ശേഷം വെട്രിമാരന് സംവിധാനം ചെയ്ത ചിത്രംകൂടിയാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര് എസ് ഇന്ഫോടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
Recent Comments