വിജയ് ആന്റണിയെ നായകനാക്കി എസ്.ഡി. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത മഴൈ പിടിക്കാത മനിതന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു അനിമേറ്റഡ് രംഗത്തിന്റെ പേരില്‍ സിനിമ ഇപ്പോള്‍ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരോ കുട്ടിച്ചാര്ത്തതാണ് അനിമേറ്റഡ് രംഗം എന്ന വിജയ് മില്‍ട്ടന്റെ തുറന്നുപറച്ചിലാണ് വിവാദങ്ങള്‍ക്ക് ആധാരം.
ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ ഷോ കാണാന്‍ വിജയ് മില്‍ട്ടനും എത്തിയിരുന്നു. അപ്പോഴാണ് ചിത്രത്തില്‍ ഒരിടത്ത് ഉള്‍പ്പെടുത്തിയിരുന്ന ആനിമേറ്റഡ് ക്ലിപ്പ് കണ്ട് അദ്ദേഹം അമ്പരന്നത്. താമസിയാതെ ഈ വീഡിയോ വൈറലാവുകയും ചെയ്തു. തുടര്‍ന്ന് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലഭിനയിച്ച ശരത്കുമാര് നിര്‍മ്മാതാക്കളുമായി സംസാരിച്ച് ഈ ക്ലിപ്പ് നീക്കം ചെയ്യാനുള്ള നടപടി നടത്തുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് വിശദീകരണവുമായി വിജയ് ആന്റണി രംഗത്തെത്തിയത്. ‘അത് ഞാനല്ല, മഴൈ പിടിക്കാത മനിതനില്‍ അനുമതിയില്ലാതെ രണ്ട് മിനിറ്റുള്ള ഒരു ക്ലിപ്പ് സിനിമയില്‍ ചേര്‍ത്തതില്‍ എന്റെ സഹോദരന് സംവിധായകന് വിജയ് മില്‍ട്ടണ്‍ ഏറെ ദുഃഖിതനായിരുന്നു. അത് ഞാനല്ല, ഇത് സലിം 2 എന്ന സിനിമയല്ല.’ വിജയ് ആന്റണി പറഞ്ഞു.
— vijayantony (@vijayantony) August 5, 2024
തുടര്‍ന്ന് വിജയ് ആന്റണിക്ക് നന്ദി അറിയിച്ച് സംവിധായകന് വിജയ് മില്‍ട്ടനും രംഗത്തെത്തി. ഇങ്ങനെയൊരു വിദീകരണം നല്‍കിയതില്‍ വിജയ് ആന്റണിയോട് നന്ദി പറയുന്നുവെന്ന് മില്ട്ടന് വിജയ് ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് എഴുതി. ‘എനിക്കും നിര്‍മ്മാതാവിനും ഇടയിലുള്ള പ്രശ്നം പരിഹരിച്ചു. ശരത്കുമാറിനോട് നന്ദി പറയുന്നു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ തൂഫാന് റിലീസ് ചെയ്യും. നടന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവരോടും നന്ദിയുണ്ട്.’ വിജയ് മില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
tnx for the clarification @vijayantony sir. we hav come a long way the journey was so confortable we hav a greater understanding and confortable with each other because of the passion and focus in the craft.
தயாரிப்பாளருக்கும் எனக்கும் இருந்த பிரச்னை @realsarathkumar அவர்கள்… https://t.co/J8RjyB2ekN— sd.vijay milton (@vijaymilton) August 5, 2024
നായകന് ആരാണ്, എന്താണ് അയാളുടെ പശ്ചാത്തലം തുടങ്ങിയ ചോദ്യങ്ങള്‍ വെച്ചാണ് തിരക്കഥ രചിച്ചത് എന്ന് വിജയ് മില്ട്ടന് നേരത്തെ പറഞ്ഞിരുന്നു. ഇതു കൂടാതെ വേറെയും ചോദ്യങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആദ്യ ഷോയില്‍ എല്ലാ സസ്പെന്‍സും കളയുന്ന രീതിയില്‍ ഒരു ദൃശ്യം ഉണ്ടായിരുന്നു. ആദ്യമേതന്നെ അങ്ങനെയൊക്കെ പറഞ്ഞാല്‍ ആരെങ്കിലും സിനിമ കാണുമോ? സെന്‍സര്‍ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യം ഒരു മിനിറ്റ് ഫൂട്ടേജ് ചേര്‍ത്തത് ആരെന്ന് അറിയില്ല. സംവിധായകനോടുപോലും ചോദിക്കാതെ, ഒരു സിനിമയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ആദ്യത്തെ ആ രംഗങ്ങള്‍ മറന്നതിനുശേഷം സിനിമ കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Cinematographer and director @vijaymilton in a state of shock after the press show of #MazhaiPidikkathaManithan. Says a minute of footage that he didn’t know about has been added at the beginning of his film. Says the opening footage acts as a spoiler and requests mediapersons… pic.twitter.com/GmDCAXS4BO
— Cineobserver (@cineobserver) August 2, 2024
Recent Comments