വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം എന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഡിഏയ്ജിങുമായി ബന്ധപ്പെട്ട ലോക വിഎഫ്എക്സിന്റെ ജോലികള്‍ പൂര്‍ത്തിയായതായി വെങ്കട് പ്രഭു വിജയ്യുടെ ചിത്രം സഹിതം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരത്തിന്റെ ഡി ഏയ്ജിങ് പ്രവര്‍ത്തനങ്ങളാണ് അമേരിക്കയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ അമേരിക്ക സിവില്‍വാര്‍, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയ സിനിമകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിലും ഇതേ സാങ്കേതിക വിദ്യയിലൂടെ നായകകഥാപാത്രങ്ങളുടെ ചെറുപ്പക്കാലം പുനഃസൃഷ്ടിക്കാന്‍ സാധിക്കും.
ചിത്രത്തില്‍ അച്ഛനും മനുമായി ഇരട്ടവേഷത്തിലാകും വിജയ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ പ്രായമായ വിജയ്യെയും ഇരുപതുകാരനായ വിജയ്യെയും കാണാം. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പകാലം സിനിമയില്‍ അവതരിപ്പിക്കുക.
View this post on Instagram
തെലുങ്ക് താരം മീനാക്ഷിയാണ് നായിക. ജയറാം, പ്രശാന്ത്, മോഹന്‍, സ്നേഹ, പ്രഭുദേവ, അജ്മല്‍ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു, വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഒരു ലോക്കേഷനാണ്. ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Recent Comments