വിജയ്യുടെ പുതിയ ചിത്രം പ്രശസ്ത തെലുങ്ക് സംവിധായകന് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവും ഷിരീഷും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിലെ ഗ്രാന്‍ഡ് മാനര്‍ ഹോട്ടലില്‍ നടന്നു. വിജയ്യുടെ 66-ാമത്തെ ചിത്രമാണിത്. രാഷ്മിക മന്ദാനയാണ് നായിക. വിജയ്യും രാഷ്മികയും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.
വംശി പൈഡിപ്പള്ളിയും ഹരിയും ആഷിഷോ സോളമനും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത്. സംഭാഷണം എഴുതുന്നത് വിവേകാണ്. ടൈറ്റില്‍ ആയിട്ടില്ല. കാര്‍ത്തിക് പളനിയാണ് ഛായാഗ്രാഹകന്‍. സംഗീതം എസ്. തമനും നിര്‍വ്വഹിക്കുന്നു. സുനില്‍ ബാബുവിനും വൈഷ്ണവി റെഡ്ഡിക്കുമാണ് പ്രൊഡക്ഷന്‍ ഡിസൈന്റെ ചുമതല. കൂടുതല്‍ സാങ്കേതിക പ്രവര്‍ത്തകരെ വൈകാതെ പ്രഖ്യാപിക്കും.
വിജയ്യുടെ ബീസ്റ്റിന്റെ റിലീസ് ഏപ്രില്‍ 13 ന് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Recent Comments