ദളപതി വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, നരേന്, പ്രിയാമണി, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജാച്ചടങ്ങില്‍ വിജയ്ക്കൊപ്പം പൂജ ഹെഡ്ഗേ, ബോബി ഡിയോള്‍, മമിതാ ബൈജു തുടങ്ങിയവരും നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണനാണ് കെവിഎന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍കെയുമാണ് സഹനിര്‍മാണം.
2025 ഒക്ടോബറില്‍ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയ്യുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്ഡേറ്റും സൂചിപ്പിക്കുന്നത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Recent Comments