ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റായ നടന് വിക്രം സുഖം പ്രാപിച്ചു വരുന്നു. ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. വിക്രത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് കലൈ അഴകനെ വിളിക്കുമ്പോള്‍ അദ്ദേഹം തൊട്ടുമുമ്പ് വിക്രമവുമായി ഒരു മണിക്കൂറോളം ചെലവഴിച്ചിട്ട് വരികയാണെന്നാണ് അറിയിച്ചത്. അദ്ദേഹത്തോടൊപ്പം വിക്രത്തിന്റെ പേഴ്സണല്‍ മാനേജര്‍മാരായ സൂര്യനാരായണനും മുകേഷ് ശര്‍മ്മയും ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
പനിയെത്തുടര്‍ന്ന് വിക്രത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ സൂര്യനാരായണന് ട്വിറ്ററില്‍ കുറിച്ചത് ചെറിയ നെഞ്ചുവേദനയെത്തുടര്‍ന്ന് വിക്രത്തെ അഡ്മിറ്റ് ചെയ്തുവെന്നാണ്. വിക്രത്തെ ആഞ്ചിയോഗ്രാമിന് വിധേയമാക്കിയെന്നും സ്റ്റെന്‍ഡ് ഇട്ടുവെന്നുമുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇത് സത്യമല്ലെന്നാണ് സൂര്യനാരായണന് പറയുന്നത്. നിലവില്‍ വിക്രത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറയുന്നു.
Dear fans and wellwishers,
Chiyaan Vikram had mild chest discomfort and is being treated for the same. He DID NOT have a heart attack as reports falsely claim. We are pained to hear rumours to this effect.
That being said, we request you to give him and the family the…. 1/2— Suryanarayanan M (@sooriaruna) July 8, 2022
ഇന്ന് വൈകുന്നേരം ആറ് മണിക്ക് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെന്വന്റെ ടീസര്‍ പ്രകാശനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസംതന്നെ വിക്രം അറിയിച്ചിരുന്നു. ചെന്നൈയിലെ ട്രേഡ് സെന്ററില്‍വച്ച് നടക്കുന്ന ടീസര്‍ ലോഞ്ചിന് വിക്രമൊഴികെയുള്ള മറ്റു താരങ്ങള്‍ പങ്കുകൊള്ളും.
ഇതിനിടെ ഇന്ന് രാവിലെ വിക്രത്തിന് കടുത്ത പനി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ട്രീറ്റ്മെന്റിനുശേഷം കാര്യമായ പുരോഗതി ഉണ്ടായെന്നാണ് വിക്രത്തിന്റെ അടുത്ത അനുയായികള്‍ പറയുന്നത്.
Recent Comments