തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ കുറിച്ച് ഉണ്ടാക്കിയ നിയമപ്രശ്നം മൂലമാണ് ഇതു സംഭവിച്ചത്. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചതായാണ് ബി4യു എന്ന മുംബൈ കേന്ദ്രീകൃത പ്രൊഡക്ഷന്‍ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 വരെയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിക്രവും സംവിധായകന് എസ്.യു. അരുണ്‍കുമാറും തങ്ങളുടെ പ്രതിഫലത്തില്‍നിന്നും ഒരു വിഹിതം മാറ്റിവച്ച് നിര്‍മാതാവിനെ സഹായിക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുക പൂര്ണമാസിനിമയുടെ റിലീസിനു മുന്നോടിയായി കേരളത്തില്‍ ഉള്‍പ്പെടെ വലിയ പ്രമോഷന് പ്രവര്‍ത്തനങ്ങള്‍ നാടത്തിയിരുന്നു. വിക്രം അടക്കമുള്ളവര്‍ കേരളത്തിലേക്കും എത്തി. എമ്പുരാനൊപ്പം തമിഴ്നാട്ടില്‍ റിലീസാകുന്ന ഏക തമിഴ് ചിത്രവും ആയിരുന്നു ”വീര ധീര ശൂരന്‍”. ആദ്യ ഷോ മുടങ്ങിയതോടെ, നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാനാണ് സാധ്യത.യും നല്‍കിയത് കഴിഞ്ഞാല്‍ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചേക്കും.
ചിത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര ശൂരന്‍. രണ്ട് ഭാഗങ്ങളുള്ള ചിത്രമായ വീര ധീര സൂരന് പതിവിനു വിപരീതമായി പാര്‍ട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വല്‍ ഇറക്കാനാകും, അണിയറക്കാര്‍ പദ്ധതിയിടുന്നത്.
Recent Comments