പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി യുടെ പക്കാ ഫാമിലി എന്റര്‍ടൈനര്‍ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് എത്തിയ വിനയ് ഫോര്‍ട്ടിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചെറിയ കട്ടിമീശയും കണ്ണടയും വെച്ച് റെഡ് ടീഷര്‍ട്ട് ധരിച്ചെത്തിയ താരം ഇപ്പോള്‍ ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നില്‍ക്കുകയാണ്. പല താരങ്ങളുടെയും ലുക്കുമായി വിനയ് ഫോര്‍ട്ടിന്റെ ഈ ലുക്കിനെ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ചാര്‍ളി ചാപ്ലിന് പുറമേ ജഗതിയുടെ ഉമ്മന്‍ കോശി, വിജയരാഘവന്റെ അലാവുദ്ദീന്‍ റാവുത്തര്‍, ഈ പറക്കും തളികയിലെ കല്യാണചെക്കന് അങ്ങനെ ആ നിര നീണ്ടു പോവുകയാണ്.
ബോസ്സ് & കോയില്‍ ഒരു പ്രധാന കഥാപാത്രത്തെ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നുണ്ട്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.
Recent Comments